പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാർ

പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രസ്താവന ബിജെപിക്ക് തലവേദനയാകുന്നു. എൻഡിഎ മുന്നണിയിലെ നേതാവായ നിതീഷ് കുമാറിൻ്റെ ആവശ്യം ബിജെപി നേതൃത്വങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്‌​സെ​യെ രാ​ജ്യ​സ്‌​നേ​ഹി എ​ന്ന് വി​ളി​ച്ച ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​നെ ബി​ജെ​പി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം.

ത​നി​ക്കും ത​ന്‍റെ പാ​ർ​ട്ടി​ക്കും ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ജ്ഞ​യു​ടെ പ​രാ​മ​ർ​ശം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഗാ​ന്ധി​ജി രാ​ഷ്ട്ര​ത്തി​ന്‍റെ പി​താ​വാ​ണ്. ഗോ​ഡ്‌​സെ​യെ കു​റി​ച്ച് ഇ​ങ്ങ​നെ​യൊ​രു പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നും നി​തീ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെയാണെന്ന നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഗോഡ്‌സെ ദേശഭക്തനാണെന്ന് പ്രജ്ഞ പറഞ്ഞത്. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും അവർക്ക് ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു.

എന്നാൽ ഇത് പാർട്ടി നിലപാടല്ലെന്ന് പ്രതികരിച്ച ബിജെപി മാപ്പു പറയണമെന്ന് പ്രജ്ഞയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രജ്ഞയെ തള്ളി രംഗത്ത് വന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More