Advertisement

ശാന്തിവനം വിഷയം; സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

May 19, 2019
Google News 0 minutes Read

ശാന്തിവനം വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. ഏതു പദ്ധതി നടപ്പാക്കിയാലും ജനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന്‍ പറഞ്ഞു. സുതാര്യതയില്ലാത്ത പ്രവര്‍ത്തിയാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നയിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതിന്റെ പ്രശ്നങ്ങളാണ് ഇതെന്നും ി.ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ശാന്തിവനം വിഷയം ഇത്രയും വഷളാകുമായിരുന്നില്ല, അതേസമയം, സുതാര്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഉദ്യോഗസ്ഥരെടുക്കുന്ന നിലപാടുകള്‍ തിരുത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. അവര്‍ ആ ധര്‍മ്മം വേണ്ടത്ര ചെയ്യാത്തതിന്റെ പ്രശ്നങ്ങളും ഇതിലുണ്ടെന്നും ടി.ഗംഗാധരന്‍ പറഞ്ഞു.

ഏതു പദ്ധതിയായാലും വിവരങ്ങള്‍ ജനങ്ങളുമായി പങ്കു വയ്ക്കണം. അവരുമായി ചര്‍ച്ച ചെയ്തു ഇക്കാര്യത്തില്‍ സമവായത്തിലെത്തുകയാണ് വേണ്ടതെന്നും പരിസ്ഥിതി സംഘര്‍ഷങ്ങളൊഴിക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ടി.ഗംഗാധരന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here