സീറോ മലബാർ വ്യാജരേഖ കേസ്; ഫാദർ ടോണി കല്ലൂരാന്റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തി

സീറോ മലബാർ സഭ വ്യാജരേഖ കേസിൽ മുരിങ്ങൂർ സഞ്ചോ നഗർ സെന്റ് ജോസഫ് പള്ളി ഓഫീസിൽ പൊലീസ് പരിശോധന നടത്തി. പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരന്റെ ഓഫീസിന് മുൻവശം പൊലീസ് സംഘം എത്തിയതോടെ കൂട്ട മണിയടിച്ച് വിശ്വാസികൾ പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു.

വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ആലുവ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിൽ പരിശോധനയ്ക്ക് എത്തിയത്. പള്ളി വികാരി ടോണി കല്ലൂക്കാരൻ ഒളിവിൽ പോയ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. എന്നാൽ വികാരിയുടെ മുറി അടച്ചിട്ട നിലയിലാണ്.

തൊട്ടടുത്ത മുറിയിലെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക് അടക്കം പൊലീസ് സംഘം പരിശോധനകൾക്ക് വിധേയമാക്കി. നേരത്തെ കേസിൽ ടോണികല്ലൂക്കാരനുള്ള പങ്ക് സംബന്ധിച്ച് റിമാൻഡിൽ കഴിയുന്ന പ്രതി ആദിത്യ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ഒരിക്കൽ കൂടി ചോദ്യം ചെയ്യലിനാലി ഹാജരാകാൻ ടോണി കല്ലൂക്കാരനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അതേസമയം പൊലീസ് പരിശോധനയ്‌ക്കെത്തിയ രണ്ടാം ദിവസവും പള്ളിയിലെത്തിയ വിശ്വാസികൾ കൂട്ടമണി മുഴക്കി പ്രതിഷേധിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More