എക്‌സിറ്റ് പോൾ ശരിയെങ്കിൽ ഇന്ത്യയിൽ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് ശ്രീധരൻ പിള്ള

sreedharan pillai bjp

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറുന്നുവെന്നതാണ് വസ്തുതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള.  1977  ലും ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ഏകാധിപത്യത്തിന് എതിരെ വിധിയെഴുതിയപ്പോൾ ദേശീയ രാഷ്ട്രീയത്തിന് വിപരീതമായി കേരളത്തിൽ 20 സീറ്റും കൊടുത്തവരാണ് മലയാളികൾ.

ഇന്നും അതിൽ നിന്ന് മോചിതരാകാൻ കഴിയുന്നില്ലെന്ന സൂചനയാണ് എക്‌സിറ്റ് പോൾ ഫലങ്ങളെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ നിന്നും ബിജെപിക്ക് പ്രാതിനിധ്യമുണ്ടാകും. 17 ശതമാനത്തിലധികം വോട്ട് ബിജെപിക്ക് കിട്ടുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More