Advertisement

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; ബോബി-സഞ്ജയ് തിരക്കഥയിൽ ‘വൺ’ വരുന്നു

May 21, 2019
Google News 1 minute Read

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം ബോബി-സഞ്ജയ് പുതിയ ചിത്രവുമായി എത്തുന്നു എന്ന് റിപ്പോർട്ട്. ഇത് ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണെന്നും മമ്മൂട്ടിയാവും ചിത്രത്തിലെ നായകനെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യമായാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്നത്.

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തിൻ്റെ പേര് വൺ എന്നാവും. ചിത്രം സംവിധാനം ചെയ്യുക സന്തോഷ് വിശ്വനാഥൻ ആയിരിക്കും. മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം.

നിലവിൽ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൻ്റെ ചിത്രീകരണത്തിരക്കുകളിലാണ് മമ്മൂട്ടി. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ഉണ്ടയാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടിച്ചിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here