ഇന്നത്തെ പ്രധാന വാർത്തകൾ (21-05-2019)

നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സംഭവം; വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ

നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടന ബാധ്യതയാണെന്നും സുപ്രീംകോടതി ഇടപെടലോടെയാണ് ചട്ടലംഘനങ്ങളിൽ നടപടി ആരംഭിച്ചതെന്നും അശോക് ലവാസ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരാനിരിക്കെയാണ് അശോക് ലവാസയുടെ പ്രതികരണം.

എൻഡിഎ നേതാക്കൾ ഡൽഹിയിൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തും

പതിനെഴാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ട് ദിവസ്സം മാത്രം ബാക്കിനിൽക്കെ രാഷ്ട്രിയ നീക്കങ്ങൾ സജ്ജീവമാക്കി ഭരണ പ്രതിപക്ഷ വിഭാഗങ്ങൾ. എക്സിറ്റ് പോളൂകൾ അനുകൂലമായതോടെ അടുത്ത സർക്കാർ രൂപികരിയ്ക്കാനാകും എന്ന പ്രതിക്ഷയിൽ എൻഡിഎ നേതാക്കൾ ഡൽഹിയിൽ ഇന്ന് ഒത്ത് ചേരും.

Top