ഒഡീഷയിൽ അഞ്ചാം തവണയും നവീൻ പട്‌നായിക്

ഒഡീഷയിലെ കെട്ടുറപ്പുള്ള വടവൃക്ഷമായി പന്തലിച്ചു നിൽക്കുകയാണ് നവീൻ പട്‌നായിക്. പ്രതിപക്ഷ പാർട്ടികൾ നിരവധി തവണ തകർക്കാൻ ശ്രമിച്ചെങ്കിലും വീഴ്ത്താൻ പോയിട്ട് തൊടാൻ പോലും കഴിഞ്ഞിട്ടില്ല ഈ വടവൃക്ഷത്തെ എന്നുതന്നെ വേണം പറയാൻ. ഒരു തവണയല്ല ഇത് അഞ്ചാം തവണയാണ് ഒഡീഷയിൽ നവീൻ പട്‌നായിക്ക് വിജയക്കൊടി പാറിച്ചിരിക്കുന്നത്. ഇതോടെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാൻ ഒരുങ്ങുകയാണ് നവീൻ പട്‌നായിക്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. സിക്കിം, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ് എന്നിവയാണ് ഒഡീഷയെക്കൂടാതെ തെരെഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങൾ.
ഒഡീഷയിലെ 147 അംഗ നിയമസഭയിൽ 108 സീറ്റുകൾ ബിജു ജനതാദൾ, ബിജെപി 25 കോൺഗ്രസ് 11 സീറ്റുകളുമാണ് ഇതുവരെ നേടിയത്. 21 ലോകസഭാ സീറ്റുകളിൽ 14 ഇടങ്ങളിൽ ബിജു ജനതാദളും മറ്റ് ഇടങ്ങളിൽ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here