‘എന്റെ കുടുംബത്തിൽ ഒൻപത് പേരുണ്ട്; എന്നിട്ടും എനിക്ക് കിട്ടിയത് അഞ്ചു വോട്ടുകൾ’: പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി

തൻ്റെ കുടുംബം തന്നെ ചതിച്ചു എന്ന വെളിപ്പെടുത്തലുമായി പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാർത്ഥി. ഒൻപത് പേരുള്ള ഒരു കുടുംബം തനിക്കുണ്ടായിട്ടും അഞ്ച് വോട്ടുകൾ മാത്രമാണ് തനിക്ക് ലഭിച്ചതിനു പിന്നിൽ വലിയ ചതി നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജലന്ധറിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിക്കാണ് വെറും അഞ്ചു വോട്ടുകൾ മാത്രം ലഭിച്ചത്. തുടർന്ന് പരാജയത്തെപ്പറ്റി ചോദിച്ചു കൊണ്ട് റിപ്പോർട്ടർ എത്തിയതോടെ ഇയാൾ വിങ്ങിപ്പൊട്ടുകയായിരുന്നു. തൻ്റെ കുടുംബത്തിൽ ഒൻപത് പേരുണ്ടായിട്ടു പോലും തനിക്ക് ലഭിച്ചത് അഞ്ചു വോട്ടുകളാണ്. വോട്ടിംഗ് മെഷീൻ തിരിമറി വ്യാപകമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇനിയൊരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top