ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസിന് പരാതി; സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാവശ്യം

ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസിന് പരാതി. സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാവശ്യം. മുരളീധര പക്ഷവും യുവനേതാക്കളുമാണ് പരാതി നൽകിയത്.
പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, ദേശീയ എക്‌സിക്യൂട്ടീവ് അഗം എസ്.സേതുമാധവൻ എന്നിവർക്കാണ് പരാതി കൈമാറിയത്. പത്തനംതിട്ടയിൽ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വൈകിക്കാൻ സംഘടനാ സെക്രട്ടറി എം. ഗണേശൻ ശ്രമിച്ചുവെന്ന് കത്തിൽ. പ്രസിഡന്റിന്റെ നിലപാട് മാറ്റങ്ങൾ പൊതുസമൂഹം സംശയത്തോടെ കണ്ടുവെന്നും പരാതിയിൽ പറയുന്നു.
Read Also : ‘ശബരിമല വിഷയം ആർഎസ്എസിന് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് നയം മാത്രമായിരുന്നു’: റെഡി ടു വെയ്റ്റ്
ജയിക്കില്ലെന്ന തരത്തിൽ നെഗറ്റീവ് പ്രസ്താവനകൾ ശ്രീധരൻപിള്ളയിൽ നിന്നുണ്ടായി. ശത്രുവിനെ പോലെയാണ് പത്തനംതിട്ടയിൽ സംഘടന സെക്രട്ടറി എം.ഗണേശൻ പെരുമാറിയത്.
അതേസമയം, ആർഎസ്എസ് അടിയന്തര യോഗം കൊച്ചിയിൽ ചേരുകയാണ്. തെരഞ്ഞെടുപ്പ് ഫലവും ബിജെപിയിലെ പ്രശ്‌നങ്ങളും ചർച്ചയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here