ഓഹരി വപണിയില്‍ വന്‍ കുതിപ്പ്; ആഴ്ചയുടെ അവസാനം വിപണി ക്ലോസ് ചെയ്തത് വന്‍ നേട്ടത്തോടെ

എന്‍ഡിഎ ഗവണ്‍മെന്റിന്റെ അധികാരത്തുടര്‍ച്ചയ്ക്ക് പിന്നാലെ ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു ശേഷം ഇന്ത്യന്‍ വിപണികളില്‍ വ്യാപാര നേട്ടമാണ് പ്രതിഫലിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷം ഇന്നലെ സെന്‍സെക്‌സ് 40000 കടന്നിരുന്നു. ആഴ്ചയിലെ അവസാന ദിനമായ ഇന്ന് സെന്‍സെക്സ് 623.33 പോയന്റ് ഉയര്‍ന്ന് 39434.72ലും നിഫ്റ്റി 187.10 പോയന്റ് നേട്ടത്തില്‍ 11844.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ 5.5 ശതമാനം നേട്ടമുണ്ടാക്കി.
എന്നാല്‍ മുന്നോട്ടുള്ള വിപണി ശുഭകരമാവില്ല എന്നാണ് നിക്ഷേപകരുടെ ആശങ്ക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More