സൂറത്തിലെ ട്യൂഷൻ സെന്ററിലെ തീ പിടുത്തം; രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി വിദ്യാർത്ഥികൾ

ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്ററിലുണ്ടായ തീ പിടുത്തത്തെ തുടർന്ന് വിദ്യാർത്ഥികൾ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമിക്കുന്നതിന്റെയും ഇതിനിടെ തീ പിടുത്തം ഭയന്ന് കുട്ടികൾ താഴേക്ക് ചാടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ന് വൈകീട്ട് ഗുജറാത്തിലെ സൂറത്തിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചിരുന്നു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിവരം.

Read Also; ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്ററിൽ തീപിടുത്തം; 15 വിദ്യാർത്ഥികൾ മരിച്ചു

തീയണയ്ക്കുന്നതിനായി ഫയർഫോഴ്‌സിന്റെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സൂറത്തിലെ സാർത്ഥനയിൽ തക്ഷശില കോംപ്ലക്‌സിന്റെ നാലാം നിലയിലാണ് തീ പിടുത്തമുണ്ടായത്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

Top