വടകരയിലെയും കോഴിക്കോട്ടെയും തെരഞ്ഞെടുപ്പ് ഫലം; എം.പി വീരേന്ദ്രകുമാറിന്റെ ലോക് തന്ത്രിക് ജനതാ ദളിന് രാഷ്ട്രീയ തിരിച്ചടി

വടകരയിലെയും കോഴിക്കോട്ടെയും തെരഞ്ഞെടുപ്പ് ഫലം എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് തന്ത്രിക് ജനതാ ദളിന് രാഷ്ട്രീയ തിരിച്ചടി. 2014 ഇരു മണ്ഡലങ്ങളിലും യുഡിഎഫ് നേടിയത് വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ കരുത്തിലാണെന്ന അവകാശവാദത്തെ തള്ളുന്നതാണ് ഇത്തവണ യുഡിഎഫ് ന്റെ വിജയം. എന്നാല്‍ എല്‍ജെഡി ഉള്ള വടകരയിലും കോഴിക്കോടും മാത്രമല്ല ധര്‍മടത്തും കണ്ണൂരുമൊക്കെ അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കും എന്നായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ വിശദീകരണം .

2009, 2014 തെരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് വടകര മണ്ഡലങ്ങള്‍ യുഡിഎഫ് നേടിയത് എല്‍ജെഡി വിഭാഗത്തിന്റെ കരുത്തിലാണെന്ന അവകാശവാട്ടത്തെ തള്ളുന്നതാണ് ഇത്തവണത്തെ എല്‍ജെഡിയുടെ സാന്നിധ്യം ഇല്ലാതെ യുഡിഎഫ് നേടിയ വിജയം. എന്നാല്‍ എല്‍ജെഡിയുടെ അനുകൂല ഘടകത്തില്‍ തികഞ്ഞ ആത്മാവിശ്വാസം പ്രകടിപ്പിച്ച ഇടത് ക്യാമ്പിന് കനത്ത പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു. ഈ വോട്ടുകളില്‍ വ്യാപകമായി ചോര്‍ച്ച ഉണ്ടായതാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ എല്‍ജെഡി ഉള്ള വടകരയിലും കോഴിക്കോടും മാത്രമല്ല ധര്‍മടത്തും കണ്ണൂരുമൊക്കെ അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കും എന്നായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ മറുപടി .

വടകര, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലാണ് എല്‍ജെഡിക്ക് ഏറ്റവും കൂടുതല്‍ കരുത്ത് ഉണ്ടെന്ന അവകാശവാദം. എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് നേടിയതേടെ എല്‍ജെഡിയുടെ രാഷ്ട്രീയ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും .ഈ സാഹചര്യത്തില്‍ ശക്തി ക്ഷയിച്ചത് തിരിച്ചറിഞ്ഞ് ജനതാദള്‍ എസ്ല്‍ ലയിക്കണമെന്ന പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ വാദം വീണ്ടും ശക്തമാകും. ഇതേ ആവശ്യം മുമ്പ് മുന്നോട്ട് വെച്ച സിപിഎം ജനതാദള്‍ എസില്‍ ലയിക്കാനുള്ള സമ്മര്‍ദം വീണ്ടും ശക്തമാക്കിയേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top