സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ ചേരും

ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിനു പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ ഡെല്‍ഹിയില്‍ ചേരും. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും നേരിട്ട തിരിച്ചടി പിബിയില്‍ ചർച്ചയാകും. കേരളത്തില്‍ ശബരിമല വിധിയടക്കം ഒരോ സംസ്ഥാനങ്ങളേയും തെരഞ്ഞെടുപ്പില്‍ സ്വാധിനിച്ച ഘടകങ്ങള്‍ പിബി പരിശോധിക്കും
കേരളത്തില്‍ നിന്ന് ഒന്നും തമിഴ്നാടില്‍ നിന്ന് രണ്ടുമാണ് പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പില്‍ സി പി ഐ എം നേടിയ സീറ്റുകളുടെ എണ്ണം. പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാർട്ടി കോണ്‍ഗ്രസ്സിനും പിന്നാലെ നാലമതായിരുന്നു. റായ്ഗഞ്ചില്‍ പി ബി അംഗം മുഹമ്മദ് സലീം പരാജയപെട്ടതും നാലാമതായാണ്. ത്രിപുരയിലും കോണ്‍ഗ്രസ്സിനു പിന്നാലെ മൂന്നാമതാണ് സി പി എം. ഇരു സംസ്ഥാനത്തും 10 ശതമാനത്തില്‍ താഴെയാണ് പാർട്ടി നേടിയ വോട്ട് വിഹിതം.
Read Also : തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത് ശബരിമല വിഷയം തന്നെയെന്ന് സിപിഎം
കേരളത്തിലെ അനുകൂല സാഹചര്യത്തില്‍ പോലും സി പി എം നുണ്ടായത് വന്‍ പരാജയമാണ്. തമിഴ്നാട്ടിലെ ഡി എം കെ മുന്നേറ്റമാണ് മൂന്ന് സീറ്റെന്ന ആശ്വസത്തിലേക്ക് സി പി എം നെ എത്തിച്ചത്. ദേശീയ പാർട്ടി പദവി 2029 നരെ നീട്ടി കിട്ടുമെന്നതില്‍ മാത്രമാണ് സി പി എമ്മിന് ആശ്വാസം. ഇ സാഹചര്യത്തിലാണ് സി പി ഐ എം പോളിറ്റ് ബ്യൂറോ നാളെ ചേരുന്നത്. പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം പാർട്ടി പരിശോധിക്കും. കേരളത്തില്‍ ശബരിമല വിധി സ്വാധിനിച്ചോ എന്ന് പിബി വിലയിരുത്തും. സംസ്ഥാന ഘടകങ്ങള്‍ സമർപ്പിക്കുന്ന റിപ്പോർട്ടിന്മേലാകും പിബിയില്‍ ചർച്ച നടക്കുക. ജൂണില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here