Advertisement

സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ ഹർത്താൽ പ്രഖ്യാപനം എങ്ങനെ തിരിച്ചറിയാം?

May 25, 2019
Google News 0 minutes Read

വാട്‌സ് ആപ്പ് തുറന്നപ്പോൾ നാളെ ഹർത്താൽ പ്രഖ്യാപിച്ചതായുള്ള ഒരു വാർത്ത. ടിവിവെച്ച് ന്യൂസ് ചാനലുകൾ പരന്നപ്പോൾ ഹർത്താൽ സംബന്ധിച്ച ഒരു വിവരവുമില്ല. പരിചയക്കാരോടൊക്കെ വിളിച്ചു ചോദിച്ചപ്പോൾ പറയുന്നത് ഹർത്താലാണെന്ന് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമൊക്കെ കണ്ടെന്നാണ്. ഹാവൂ, നാളെ ജോലിക്ക് പോകണ്ടെന്നായി വാട്‌സ്ആപ്പ് സന്ദേശം വിശ്വസിച്ച പ്രസ്തുത വ്യക്തി.

പേര് പറയാതെ പറഞ്ഞ ആ വ്യക്തി ഒരു പക്ഷേ നിങ്ങളിൽ ഒരാളായിരിക്കും. വ്യാജ ഹർത്താൽ വാർത്തകൾ വിശ്വസിച്ച് ജോലിക്കും സ്‌കൂളിലും എന്തിന് ആശുപത്രി കേസുകൾ പോലും മാറ്റിവെച്ച നിരവധിയാളുകൾ ഉണ്ടാകും. വാട്‌സ്ആപ്പ് വഴിയും ഫേസ്ബുക്കിലൂടെയുമുള്ള ഹർത്താൽ പ്രഖ്യാപനങ്ങൾ ആരാണ് നടത്തുന്നതെന്നോ അത് സത്യമാണോ എന്നൊന്നും പരിശോധിക്കാൻ ആരും മെനക്കെടാറില്ല. ഹർത്താലിൽ മാത്രമല്ല, മിക്ക കാര്യങ്ങളിലും ഇതൊക്കെ തന്നെ അവസ്ഥ.

ഹർത്താൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞയിടക്ക് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. മിന്നൽ ഹർത്താലുകൾ നിയമവിരുദ്ധമാമെന്നും മുൻകൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലേ ഹർത്താൽ നടത്താവൂ എന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. ഹർത്താലിന്റെ നിയമവശങ്ങൾ മനസിലാക്കുന്ന ഒരു വ്യക്തി സോഷ്യൽ മീഡിയയിലൂടെയുള്ള ഒരു ഹർത്താൽ പ്രഖ്യാപനമോ, ആഹ്വാനമോ കണ്ടാൽ ഒന്ന് സംശയിക്കും. പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിന് പകരം അതിൻരെ സത്യാവസ്ഥയെന്തെന്ന് കണ്ടെത്താൻ ശ്രമിക്കുകയെങ്കിലും ചെയ്യും.

ഇത്തരത്തിലുള്ള വ്യാജ ഹർത്താൽ പ്രഖ്യാപനങ്ങളെ എങ്ങനെ തിരിച്ചറിയാം?

ഹർത്താൽ പ്രഖ്യാപിക്കാൻ മാത്രമുള്ള കാരണം പ്രദേശത്ത് ഉണ്ടായോ എന്ന് പരിശോധിക്കാം

ആരാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്ന് അന്വേഷിക്കാം

മീഡിയയുമായി ബന്ധപ്പെട്ടാൽ ഇത് സംബന്ധിച്ച വിവരം ലഭിക്കും

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here