Advertisement

‘രമ്യയുടെ പരാതി രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ച്’; വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ

May 28, 2019
Google News 0 minutes Read

ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് വനിതാ കമ്മീഷന് ഒരു പരാതിയും നൽകിയിട്ടില്ലെന്ന് ജോസഫൈൻ പറഞ്ഞു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസെടുത്തതെന്നും ജോസഫൈൻ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായാണ് വനിതാ കമ്മീഷനെതിരെ രമ്യ ഇപ്പോൾ പരാതി ഉന്നയിക്കുന്നത്. കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെയാണ് രമ്യ വനിതാ കമ്മീഷനെ വിമർശിക്കുന്നതെന്നും ജോസഫൈൻ കുറ്റപ്പെടുത്തി.

എ വിജയരാഘവനെതിരെ നടപടി സ്വീകരിക്കാത്തതിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രമ്യ ഹരിദാസ് വനിതാ കമ്മീഷനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവെ വനിതാ കമ്മീഷനിൽ നിന്നും സർക്കാരിൽ നിന്നും നീതി ലഭിച്ചില്ലെന്ന് രമ്യ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here