Advertisement

സിറോ മലബാർ വ്യാജരേഖാ കേസ്; പ്രതി ആദിത്യയ്ക്ക് ജാമ്യം

May 29, 2019
Google News 0 minutes Read

സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ മൂന്നാം പ്രതി ആദിത്യയ്ക്ക് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ 18നാണ് ആദിത്യ അറസ്റ്റിലായത്.

വൈദികരുടെ നിർദേശപ്രകാരം ആദിത്യയാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖകൾ നിർമിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. തുടർന്ന് ഈ രേഖകൾ ഫാ. പോൾ തേലക്കാട്ടിനും, ഫാ.ടോണി കല്ലൂക്കാരനും ഈ മെയിൽ വഴി അയച്ചു നൽകിയെന്നും പോലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, കേസിൽ ജസ്റ്റിസ് കുര്യൻ ജോസഫിനെ മധ്യസ്ഥനാക്കിക്കൂടേയെന്ന് ഹൈക്കോടതി ചോദിച്ചു. മധ്യസ്ഥ നീക്കം നിർദേശിച്ചത് പ്രതിഭാഗമാണ്. എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയിലാണ് മധ്യസ്ഥ നിർദേശം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here