അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി; സ്‌ക്കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്

അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌ക്കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് ആർ.ഡി.ഒ ഓഫീസിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 400 ഓളം വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 68 ഓളം വാഹനങ്ങൾ യാത്രക്ക് യോഗ്യമല്ലെന്ന് കണ്ടെത്തി.
സ്‌ക്കുളുകളുടെ സ്വന്തം വാഹനങ്ങളും ,രക്ഷിതാക്കൾ ഏർപ്പെടുത്തുന്ന വാഹനങ്ങളുടെതും ഉൾപ്പടെയുള്ള പരിശോധനകളാണ് നടന്നത്.രണ്ട് ദിവങ്ങളിലായി നടന്ന പരിശോധനയിൽ 400 വാഹനങ്ങൾ പരിശോധിക്കുകയും,68 വാഹനങ്ങൾ യാത്രക്ക് യോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു.അതോടൊപ്പം വെഹിക്കിൾ ലൊക്കേഷൻ ട്രക്കിങ്ങ് സംവിധാനം ഘടിപ്പിച്ച വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാമിത്ര എന്ന വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുകയും ചെയ്തു. യോഗ്യമല്ലാത്ത വാഹനങ്ങൾ തകരാറുകൾ പരിഹരിച്ച് വീണ്ടും കൊണ്ടുവരാർ നിർദേശിച്ചു.ഇതോടൊപ്പം സ്‌ക്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്ക്കരണ ക്ലാസും നൽകി.
Read Also : സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി
യന്ത്ര ഭാഗങ്ങളുടെ പ്രവർത്തന ക്ഷമതക്കൊപ്പം കുട്ടികളുടെ സുരക്ഷിത യാത്രക്കുളള സൗകര്യങ്ങളുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. നികുതിയും ഇൻഷുറൻസുമടങ്ങുന്ന രേഖകൾക്കൊപ്പം വാഹനങ്ങൾ എവിടെ എന്നറിയാനുളള ജിപിഎസ് സംവിധാനവും ഈ വർഷം മുതൽ നിർബ്ബന്ധമാണ്. മുൻ വർഷത്തെ കർശന പരിശോധനകൾ അപകടങ്ങൾ ഒഴിവാക്കാൻ ഒരു പരിധിവരെ കാരണമായതയാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here