നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ പുതിയ സര്‍ക്കാറിന്റെ ഭാഗമാകാനില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പുതിയ മന്ത്രി സഭയുടെ ഭാഗമാകുന്നതിന് ലഭിച്ച വാഗ്ദാനം സ്വീകാര്യമല്ലാത്തതിനാലാണ് മന്ത്രി സഭയില്‍ നിന്നും വിട്ടു നില്‍ക്കാല്‍ തീരുമാനിച്ചതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
പുതിയ മന്ത്രി സഭയിലേക്ക് രണ്ട് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ആവശ്യപ്പെട്ടത് എന്നാല്‍ ഒരാള്‍ക്ക് മാത്രം അവസരം നല്‍കാമെന്ന നിലപാടില്‍ മേലാണ് മന്ത്രി സഭയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ജെഡിയു തീരുമാനിച്ചത്. റെയില്‍വേ മന്ത്രാലയമാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.
പ്രതീകാത്മക സാന്നിദ്യമായി തുടരാന്‍ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെവന്നും മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും എന്‍ഡിഎയുടെ ഭാഗമായി തന്നെ തുടരുന്നതില്‍ ആശയക്കുഴപ്പങ്ങളൊന്നും ഇല്ലെന്നും തിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ 16 സീറ്റാണ് ജെഡിയുവിന് നേടാനായത്. എന്നാല്‍ ബിജെപി മത്സരിച്ച് 17 സീറ്റുകളിലും വിജയം നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here