നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വെട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ രത്‌നവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിൻസ്റ്റർ കോടതി നാലാമതും തള്ളി. മോദിയുടെ റിമാന്റ് ജൂൺ 27 വരെ നീട്ടി. നിലവിൽ 48 കാരനായ നീരവ് മോദി വാൻഡ്‌സ് വർത്ത് ജയിലിലാണ് കഴിയുന്നത്.
നീരവ് മോദിയെ വിട്ടു നൽകിയാൽ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയിൽ ജഡ്ജി ആരാഞ്ഞു. മാർച്ച് 19നാണ് നീരവ് ലണ്ടനിൽ സ്‌കോട്ട്‌ലൻഡ് യാർഡിന്റെ അറസ്റ്റിലായത്. നീരവ് മോദിക്കെതിരേ എൻഫാഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജയിൽ ലണ്ടൻ കോടതി വാറന്റ്് പുറപ്പെടുവിച്ചതിനെ തുടർന്നായിരുന്നു അറസറ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here