ലോകകപ്പ്; ഇംഗ്ലണ്ടിനു ബാറ്റിംഗ്

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
സന്നാഹ മത്സരങ്ങളിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്ത വെറ്ററൻ താരം ഹാഷിം അംല ടീമിലെത്തിയെന്നതാണ് സവിശേഷത. പരിക്കേറ്റ ഡെയിൽ സ്റ്റെയിൻ ഇന്ന് കളിക്കില്ല. കഗീസോ റബാഡ, ലുങ്കി എങ്കിടി തുടങ്ങിയവരോടൊപ്പം വെറ്ററൻ സ്പിന്നർ ഇമ്രാൻ താഹിറും പ്രോട്ടീസിനു വേണ്ടി കളിക്കും.
സമീപകാലത്തെ ഗംഭീര പ്രകടനങ്ങളുടെ ബലത്തിൽ നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ട് ടീമിൽ സർപ്രൈസുകളില്ല. ബാരിറ്റോ, റോയ് ഓപ്പണിംഗ്, റൂട്ട് മോർഗൻ എന്നിങ്ങനെ ശക്തമായ ബാറ്റിംഗ് നിരയും ജോഫ്ര ആർച്ചർ ഉൾപ്പെടെയുള്ള മികച്ച ബൗളിംഗ് ഡിപ്പാർട്ട്മെൻ്റുമാണ് ഇംഗ്ലണ്ടിനുള്ളത്.
കെന്നിംഗ്ടൺ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം 3 മണിക്ക് മത്സരം ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here