Advertisement

റെക്കോർഡുകൾ കട പുഴക്കി ‘ചെർണോബിൽ’: ഇന്ത്യയിൽ ടോപ്പ് ട്രെൻഡിംഗ്

May 31, 2019
Google News 0 minutes Read

റെക്കോർഡുകൾ വഴി മുടക്കി എച്ച്‌ബിഒയുടെ മിനി ടിവി സീരീസ് ചെർണോബിൽ. ചെർണോബിൽ ആണവ ദുരന്തത്തിൻ്റെ കഥ പറഞ്ഞ സീരീസ് ഈയിടെ ഇൻ്റർനാഷണൽ മൂവി ഡേറ്റാബേസിൻ്റെ (ഐഎംഡിബി) ടോപ്പ് റേറ്റഡ് ടിവി ഷോ ആയി മാറിയിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ടോപ്പ് ട്രെൻഡിംഗ് ഷോ ആയും ചെർണോബിൽ മാറിയിരിക്കുകയാണ്.

ആണവദുരന്തന്തിൻ്റെ ഭയാനകമായ കഥ പറയുന്ന സീരീസാണ് ചെർണോബിൽ. സോവിയറ്റ് യൂണിയനിലെ ഉക്രൈന്‍റെ ഭാഗമായിരുന്ന ചേര്‍ണോബില്‍ ആണവനിലയത്തിലെ പൊട്ടിത്തെറിയും, അത് പുറം ലോകമറിയാതിരിക്കാൻ അന്നത്തെ സോവിയറ്റ് ഭരണകൂടം നടത്തിയ നിഗൂഡ നീക്കങ്ങളുമാന് ചെര്‍ണോബില്‍ പങ്കു വെയ്ക്കുന്നത്. റേഡിയേഷനേറ്റ് ഈയാം പാറ്റകളെപ്പോലെ പിടഞ്ഞു വീഴുന്ന മനുഷ്യൻ്റെ നിസ്സഹായതയും ചെർണോബിൽ വിവരിക്കുന്നു.

നേരത്തെ, ഗെയിം ഓഫ് ത്രോൺസിനെയും ബ്രേക്കിംഗ് ബാഡിനെയുമൊക്കെ പിന്തള്ളി 9.6 റേറ്റിംഗോടെയാണ് ചെർണോബിൽ ഐഎംഡിബി റേറ്റിംഗിൽ ഒന്നാമതെത്തിയത്. 9.5 റേറ്റിംഗുള്ള പ്ലാനറ്റ് എർത്ത് രണ്ടാമതും 9.4 റേറ്റിംഗുള്ള ബാന്‍റ് ഓഫ് ബ്രദേഴ്സ് മൂന്നാമതുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here