Advertisement

കേരള ലളിതകലാ അക്കാദമിയുടെ 48ാമത് ഫെല്ലോഷിപ്പുകളും സംസ്ഥാന ചിത്ര-ശില്‍പ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു

May 31, 2019
Google News 1 minute Read

കേരള ലളിതകലാ അക്കാദമിയുടെ 48ാമത് ഫെല്ലോഷിപ്പുകളും സംസ്ഥാന ചിത്ര-ശില്‍പ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. 75000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന ഫെല്ലോഷിപ് ശില്‍പി കെ. എസ് രാധാകൃഷ്ണനും ചിത്രകാരനും കലാനിരൂപകനുമായ കെ.കെ മാരാര്‍ക്കും ലഭിച്ചു. 134 കലാസൃഷ്ടികളാണ് പുരസ്‌കാര മൂല്യനിര്‍ണയത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ വര്‍ഷം കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ കലാ പ്രദര്‍ശനത്തിനും മത്സരത്തിനുമായി പെയിന്റിംങ്, ശില്‍പം എന്നീ വിഭാങ്ങളില്‍ അപേക്ഷിച്ചത് 383 കലാകാരന്മാരാണ്. ഇതില്‍ 122 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രാഥമിക മൂല്യനിര്‍ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപെട്ടത്. വനിതാ കലാസൃഷ്ടികളാല്‍ സമ്പന്നമാണ് ഈ തവണത്തെ കേരള ലളിതകലാ അക്കാദമി പുരസ്‌കാര വേദി. മൂല്യ നിര്‍ണയത്തിനായി അപേക്ഷിച്ച കാലാസൃഷ്ടികളും വനിതാ പ്രധിനിത്യത്തില്‍ മുന്നില്‍ നിന്നുവെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.

75000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ഫെല്ലോഷിപ് ശില്‍പി കെ. എസ് രാധാകൃഷ്ണനും ചിത്രകാരനും കലാനിരൂപകനുമായ കെ.കെ മാരാര്‍ക്കും ലഭിച്ചു. ചിത്ര-ശില്പ വിഭാഗത്തില്‍ 50000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്ന അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ അഹല്യ എ. എസ്, ചിത്ര ഇ. ജി, ജലജ പി. എസ്, ജയേഷ് കെ.കെ, വിനോദ് അമ്പലത്തറ എന്നിവര്‍ക്ക് ലഭിച്ചു. അഞ്ച് ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡുകളും, അഞ്ച് സ്‌പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡുകളും പ്രഖ്യാപിച്ചു. ജൂലൈയില്‍ കണ്ണൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here