Advertisement

തിരുവനന്തപുരം സ്വർണ്ണക്കടത്ത്; മുഹമ്മദ് അലിയുടെ വീട്ടിൽ റെയ്ഡ്

May 31, 2019
Google News 1 minute Read

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ ഡിആർഐക്ക് ലഭിച്ചു. സ്വർണം വാങ്ങിയത് മുഹമ്മദ് അലി എന്നയാൾക്ക് വേണ്ടിയാണെന്ന് ഡിആർഐ കണ്ടെത്തി.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ പി.പി.എം ചെയിൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മുഹമ്മദ് അലി. ഇയാളുടെ കോഴിക്കോട്ടെ വീട്ടിൽ ഡിആർഐ റെയ്ഡ് നടത്തി. മുഹമ്മദ് അലിയും മാനേജർ ഹക്കീമും ഒളിവിലാണ്.

Read Also : തിരുവനന്തപുരം സ്വർണ്ണക്കടത്ത്; സിബിഐ കേസെടുത്തു; എഫ്‌ഐആറിൽ 11 പ്രതികൾ

കേസിൽ ഇന്നലെ സിബിഐ കേസെടുത്തിരുന്നു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പതിനൊന്ന് പ്രതികളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്കടക്കം പങ്കുള്ള സാഹചര്യത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിർണ്ണായക തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെതിരെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരൻ പ്രകാശ് തമ്പി സ്വർണ്ണം കടത്തുന്ന ദൃശ്യങ്ങളും സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here