Advertisement

ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

May 31, 2019
Google News 2 minutes Read

രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു.

പേജുകളില്‍ ബിജെപി എന്ന് മാറ്റി പകരം ബീഫ് എന്നും ബീഫ് വിഭവങ്ങളുടെ റസിപ്പീകളുമാണ് ഹാക്കര്‍മാര്‍ ഉള്‍പ്പെടുത്തിയത്. പേജ് ഹാക്ക് ചെയ്തതിനു പിന്നാലെ പേജില്‍ ‘Shadow_V1P3R’ എന്നും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോം പേജിലെ നാവിഗേഷനില്‍ ബിജെപി എന്ന് മാറ്റി ബീഫ് എന്ന് ആഡ് ചെയ്തു. ‘എബൗട്ട് ബിജെപി’ എന്നത് ‘എബൗട്ട് ബീഫ്’ എന്നാക്കി മാറ്റി. മാത്രമല്ല, ‘ബിജെപി ഹിസ്റ്ററി’ എന്നത് ‘ബീഫ് ഹിസ്റ്ററി’ എന്നാക്കി മാറ്റി. എന്നാല്‍ ഹോം പേജിലെ ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here