ഗപ്റ്റിലിനും മൺറോയ്ക്കും അർദ്ധസെഞ്ചുറി; ന്യൂസിലൻഡിന് അനായാസ ജയം

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡീന് അനായാസ ജയം. ശ്രീലങ്ക ഉയർത്തിയ 137 റൺസ് വിജയ ലക്ഷ്യം 16.1ഓവറിൽ വിക്കറ്റുകൾ നഷ്ടമില്ലതെ ന്യൂസിലൻഡ്ഡ് മറികടന്നു. ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലും കോളിൻ മൺറോയും അർദ്ധ സെഞ്ചുറികൾ നേടി.
ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിലും ന്യൂസിലൻഡ് ബാറ്റ്സ്മാന്മാർക്ക് ഭീഷണിയാവാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല. ഇന്നിംസിൻ്റെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ഗപ്റ്റിൽ പതിയെ ടൈമിംഗ് കണ്ടെത്തിയതോടെ ശ്രീലങ്കയ്ക്ക് മറുപടിയില്ലാതെയായി. 39 പന്തുകളിൽ ഗപ്റ്റിൽ അർദ്ധസെഞ്ചുറി കുറിച്ചപ്പോൾ 37 പന്തുകളാണ് മൺറോയ്ക്ക് വേണ്ടി വന്നത്. ഗപ്റ്റിൽ 73 റൺസെടുത്തും മൺറോ 58 റൺസെടുത്തും പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റെടുത്ത പേസർ മാറ്റ് ഹെൻറിയാണ് കളിയിലെ താരം.
നേരത്തെ കൃത്യതയോടെ പന്തെറിഞ്ഞ കിവീസ് പേസർമാരാണ് ശ്രീലങ്കയെ കെട്ടുകെട്ടിച്ചത്. അർദ്ധസെഞ്ചുറിയടിച്ച ക്യാപ്റ്റൻ ദിമുത് കരുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ബാക്കിയെല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here