ഷെൽഡൻ കോട്രലിന്റെ ആ സല്യൂട്ടിനു പിന്നിൽ

വിക്കറ്റെടുത്ത ശേഷം സല്യൂട്ട് ചെയ്യുന്ന വിൻഡീസ് പേസർ ഷെൽഡൻ കോട്രലിനെ നമുക്ക് പരിചയമുണ്ട്. മുൻപ് പല തവണ കോട്രൽ കളിക്കളത്തിൽ സല്യൂട്ടടിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിലും വിക്കറ്റെടുത്ത ശേഷം കോട്രൽ സല്യൂട്ട് ചെയ്ത് ആഘോഷിച്ചിരുന്നു. അത്തരം ആഹ്ലാദ പ്രകടനത്തിന് ഒരു കാരണമുണ്ട്.
കോട്രൽ ഒരു ക്രിക്കറ്റ് താരമാണെങ്കിലും ജമൈക്കൻ പട്ടാളത്തിലെ ഒരു ഉദ്യോഗസ്ഥൻ കൂടിയാണ്. വിക്കറ്റ് നേടുമ്പോഴുള്ള തന്‍റെ സല്യൂട്ട് സൈനികരോടുള്ള ആദരവാണെന്നാണ് കോട്രൽ പറയുന്നത്. മുൻപ് ഇംഗ്ലണ്ടിനെതിരെ വിക്കറ്റെടുത്ത് സല്യൂട്ടടിച്ച കോട്രലിനെ സിക്സറിനു പറത്തിയ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ തിരിച്ച് സല്യൂട്ടടിച്ചത് മറ്റൊരു കഥ.
2013 ൽ ഇന്ത്യയ്ക്കെതിരെയാണ് ടെസ്റ്റിൽ ഷെൽഡോൺ കോട്രൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. വർഷങ്ങൾക്കു മുൻപ് ഇന്ത്യയ്ക്കെതിരായ മത്സരത്തിന് സുരക്ഷാ ചുമതല വഹിച്ച കോട്രൽ കോട്രൽ ഇന്ന് വിൻഡീസിനായി ലോകകപ്പ് കളിക്കുന്നു എന്നതും ചരിത്രമാണ്.
? ATTENTION!!? The salute in all its glory!!! ?????????? #WIvENG #MenInMaroon #ItsOurGame #SheldonCottrell pic.twitter.com/UxSYi70v8U
— Windies Cricket (@windiescricket) February 24, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here