Advertisement

ബിജെപിയുമായി പ്രശ്‌നങ്ങളില്ല; സംസ്ഥാന മന്ത്രിസഭാ വികസനം ജെഡിയു മന്ത്രിമാരുടെ കുറവ് നികത്താനെന്ന് നിതീഷ് കുമാർ

June 2, 2019
Google News 1 minute Read

ബിജെപിയുമായുള്ള ബന്ധത്തിൽ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്ന് ആവർത്തിച്ച് ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ. ബീഹാറിൽ കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ വിപുലീകരിച്ചപ്പോൾ ജെഡിയു നേതാക്കളെ മാത്രം ഉൾപ്പെടുത്തിയത് വാർത്തയായ സാഹചര്യത്തിലാണ് വിശദീകരണവുമായി  നിതീഷ് കുമാർ വീണ്ടും രംഗത്തെത്തിയത്. മന്ത്രിസഭയിൽ ജെഡിയു മന്ത്രിമാരുടെ ഒഴിവുകളാണ് നികത്തുന്നതെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിസ്ഥാനം സ്വീകരിക്കാതെ വിട്ടു നിന്ന ജെഡിയു തുടർന്ന് സംസ്ഥാന മന്ത്രിസഭയിലെ ഒഴിവ് വന്ന നാല് സീറ്റുകൾ ജെഡിയു നേതാക്കളെ മാത്രം ഉൾപ്പെടുത്തി വിപുലീകരിച്ചത് ഏറെ ചർച്ചയായിരുന്നു.

Read Also; നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ബിജെപി സഖ്യത്തിൽ നിന്നും നിതീഷ് കുമാർ അകലുകയാണെന്ന വാർത്തകൾക്കിടെയാണ് ബിജെപിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് വീണ്ടും വ്യക്തമാക്കി നിതീഷ് കുമാർ രംഗത്തെത്തിയത്. രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ഒരു ക്യാബിനറ്റ് മന്ത്രിയുൾപ്പെടെ മൂന്ന് സ്ഥാനങ്ങളാണ് ജെഡിയു നേതാവായ നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം മാത്രം നൽകാമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. തുടർന്ന് ജെഡിയു കേന്ദ്രമന്ത്രി സഭയിൽ മന്ത്രിസ്ഥാനം വേണ്ടെന്ന് അറിയിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here