ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ആശുപത്രി വിട്ടു

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ആശുപത്രി വിട്ടു. മെഡിക്കല്‍ മിറാക്കിള്‍ എന്ന് ലോകം വിശേഷിപ്പിച്ച സൈബി എന്ന പെണ്‍കുഞ്ഞാണ് അഞ്ച് മാസം നീണ്ട വിദഗ്ധ പരിചരണത്തിന് ശേഷം ആശുപത്രി വിട്ടത്.
5 മാസം മുന്‍പാണ് സൈബി പിറന്നത്. 254 ഗ്രാമായിരുന്നു അന്ന് സൈബിയുടെ ഭാരം
അതായത് ഒരു ചെറിയ ആപ്പിളിന്റ വലുപ്പം. ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിന്റ റെക്കോര്‍ഡും അന്ന് സൈബിക്ക് ലഭിച്ചു. പക്ഷെ റെക്കോര്‍ഡൊന്നുമായിരുന്നില്ല അന്ന് അവുടെ മാതാപിതാക്കളുടെ ചിന്ത കുഞ്ഞിന്റെ ജീവന്‍ ആയിരുന്നു.
ജനിച്ച ഉടന്‍ തന്നെ കുഞ്ഞ് കുറച്ച് മണിക്കുറുകള്‍ മാത്രമെ ജീവിച്ചിരിക്കുവന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി. എന്നാല്‍ ഏവരേയും അതിശയിപ്പിച്ചുകൊണ്ട് സൈബി അതിജീവിച്ചു. 150 ആഴ്ച നീണ്ടു നിന്ന ചികിത്സയിലും പരിചരണത്തിലും സാന്റിയാഗോയിലെ ഷാര്‍പ്പ് മേരി ബിര്‍ച്ച് ഹോസ്പിറ്റലിലെ ഡോകടര്‍മാര്‍ സൈബിയെ അവളുടെ മാതാപിതാക്കള്‍ക്ക് തിരിച്ചു നല്‍കി. ഇപ്പോള്‍ സൈബിക്ക് ഏകദേശം 2 കിലോയോളം ഭാരമുണ്ട്. സൈബിക്ക് ഇനി അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിലേയ്ക്ക് പോകാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here