മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഉദ്യാനത്തിനകത്ത് വെച്ച് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പരമാവധി 50000 രൂപയാണ് ചികിത്സ ചെലവായി നല്‍കുക. പദ്ധതിയുടെ ഉദ്ഘാടനം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു.
വിനോദ സഞ്ചാര മേഖലയിലെ പുതിയ ചുവട് വെയ്പ്പായാണ് ഇന്‍ഷുറന്‍സ് പരിരക്ഷ അധികൃതര്‍ അവതരിപ്പിക്കുന്നത് . ടിക്കറ്റെടുത്ത് ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 30 രൂപയുടെ ടിക്കറ്റില്‍ നിന്ന് ഒന്നര രൂപ ഇന്‍ഷുറനസ് പ്രീമിയമയമായി അടക്കും. ഉദ്യാനത്തിനകത്ത് വച്ച് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പരമാവധി 50000 രൂപവരെ ചികിത്സ സഹായമായി കിട്ടും. മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപയും അംഗവൈല്യമുണ്ടായാലും സഹായധനം ലഭ്യമാകും.
ഉദ്യാനത്തിനകത്ത് അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. ഉദ്യാനത്തിനത്തെ ജീവനക്കാരെയും ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും.എന്നാല്‍, കവ, തെക്കേമലമ്പുഴ, എര്‍ത്ത് ഡാം എന്നിവിടങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് പുറത്താണ്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. മലമ്പുഴ ഉദ്യാനത്തിലെ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ രണ്ട് ജനറേറ്ററുകളും കുടിവെളള ക്ഷാമം പരിഹരിക്കാനുളള പദ്ധതികള്‍ക്കും വി എസ് തുടക്കം കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here