Advertisement

മീ ടു വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോൺ; ഭക്ഷണ രീതി പുരുഷനെ പത്ത് ശതമാനം മൃഗമാക്കുന്നുവെന്ന് ഷീല

June 7, 2019
Google News 0 minutes Read

മീ ടു വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണെന്ന് നടി ഷീല. ഭക്ഷണ രീതി മൂലമുള്ള ചില ഹോർമോണുകളാണ് പുരുഷനെ മോശമായി പെരുമാറാൻ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കി മാറ്റുന്നുവെന്നും ഷീല പറഞ്ഞു. ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചതിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീലയുടെ പരാമർശം.

നേരത്തെ ഇരുപതാം വയസിലൊക്കെയാണ് ആളുകൾ പ്രണയിക്കാൻ തുടങ്ങിയിരുന്നത്. എന്നാൽ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങൾ മൂലം ചെറിയ കുട്ടികൾപോലും പ്രണയത്തിൽ പെടുന്ന സാഹചര്യമാണുള്ളതെന്നും ഷീല പറഞ്ഞു.

ഇന്നത്തേത് പോലെ സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നങ്ങൾ തന്റെ കാലത്ത് ഉണ്ടായിരുന്നില്ല. ആരും തന്നെ സിനിമയിൽ ശല്യം ചെയ്തിട്ടില്ല. ബഹുമാനമില്ലായ്മകൾ അനുഭവിച്ചിട്ടില്ല. താൻ സിനിമയിൽ നായികയായ കാലഘട്ടത്തിൽ ചിത്രീകരണം നടന്നിരുന്നത് പലപ്പോഴും നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. ഇത് മനസമാധാനത്തോടെ ഇരിക്കാൻ സഹായകമായി. അഭിനയിക്കാൻ പ്രത്യേക കഴിവ് വേണ്ട, ഒരു നല്ല എഡിറ്റർക്ക് സിനിമയെ മനോഹരമായ കാഴ്ച്ചാനുഭവമാക്കി മാറ്റാൻ സാധിക്കുമെന്നും ഷീല പറയുന്നു.

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും ഷീല അഭിപ്രായപ്പെട്ടു. ഇത്തരക്കാരെ സാധരണ രീതിയിൽ നേരിട്ടാൽ പോര, കല്ലെറിയണം. അതിനുള്ള അധികാരം സ്ത്രീകൾക്ക് നൽകണം. കുറ്റക്കാരുടെ നെറ്റിയിൽ അവർ ചെയ്ത തെറ്റ് ടാറ്റൂ ചെയ്ത് ഒട്ടിക്കണം. കേരളത്തിൽ താമസമായിരുന്നെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവിൽ അംഗമാകുമായിരുന്നെന്നും ഷീല കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here