‘ഷാനിമോൾ ഉസ്മാന്റെ തോൽവിയിൽ നേതാക്കൾ മറുപടി പറയണം’ : കെ സുധാകരൻ

രമേശ് ചെന്നിത്തലയ്ക്കും കെ.സി.വേണുഗോപാലനുമെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ നേരിട്ട തോൽവിയിൽ നേതാക്കൾ മറുപടി പറയണമെന്ന് സുധാകരൻ.
മുല്ലപ്പള്ളിയുമായി താനും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചർച്ച ചെയ്ത് പരിഹരിക്കാൻ തെയ്യാറാണ്. മുല്ലപ്പള്ളിക്കു തെറ്റിദ്ധാരണയായിരുന്നെന്നും അത് ചിലർ ഉണ്ടാക്കിയതാണെന്നും സുധാകരൻ പറഞ്ഞു. 24 ന്റെ വാർത്തവ്യക്തിയിലായിരുന്നു സുധാകരൻറെ വിമർശനം.
Read Also : എ പി അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സക്ക് കൊണ്ടുപോകണമെന്ന് കെ സുധാകരൻ
കേന്ദ്രത്തിൽ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും കെ സുധാകരൻ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നൊരു ടീം ഉണ്ടായിരുന്നില്ല. കെ.സി.വേണുഗോപൽ ഉൾപ്പെടയെുള്ളവർക്ക് രാഹുൽ ഉദ്ദേശിച്ചത് തെരഞ്ഞെടുപ്പിൽ നടപ്പാക്കാൻ സാധിച്ചില്ല. ഇതാണ് കോൺഗ്രസ് അടിപതറാൻ കാരണമായതെന്നും സുധാകരൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here