നൈജീരിയയില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിനും റേഡിയോ സ്റ്റേഷനും സംപ്രേക്ഷണ വിലക്ക്

നൈജീരിയയിലെ സ്വകാര്യ ടെലിവിഷന്‍ ചാനലിനും റേഡിയോ സ്റ്റേഷനും സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും വിലക്ക്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കുന്ന ചാനലുകളാണ് വിലക്കിയത്. ദേശീയ പ്രക്ഷേപണ കമ്മീഷന്റേതാണ് തീരുമാനം.
ആഫ്രിക്കന്‍ ഇന്റിപ്പെന്‍ന്റന്റ് ചെലിവിഷന്‍ റേ പവര്‍ എഫ്എം എന്നീ ചാനലുകളാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്. രണ്ട് ചാനലുകളുടേയും ലൈസന്‍സ് റദ്ദാക്കിയതായി ദേശീയ പ്രക്ഷേപണ കമ്മീഷന്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളും സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമാണ് ലൈസന്‍സ് റദ്ദാക്കിയതിന് പിന്നിലെന്നാണ് ദേശീയ പ്രക്ഷേപണ കമ്മീഷന്റെ വിശദീകരണം. ഗൂഢ ഉദ്ദേശത്തോടെ ഒരു പക്ഷത്തോട് മാത്രം ചേര്‍ന്ന് നിന്നാണ് ചാനലുകളുടെ പ്രവര്‍ത്തനം എന്നും കമ്മീഷന്‍ വിലയിരുത്തി. നേരത്തേ ചാനലുകള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെന്നും കൃത്യമായ നിയമങ്ങള്‍ പാലിച്ചാണ് തീരുമാനം എന്നും കമ്മീഷന്‍ വ്യക്തമാക്കി.
വിലക്കിയ ടിവി ,റേഡിയോ ചാനലുകള്‍ രാജ്യത്തെ വ്യവസായ പ്രമുഖനായ റേയ്മണ്ട് ഡോക്‌പെസിയുടെ യുടെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹം പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൂടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here