പൊതുഗതാഗത സൗകര്യങ്ങള്‍ ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ അറിയാം

ഗൂഗിളിന്റെ സേവനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നവയില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പ്.  അതുകൊണ്ടു തന്നെ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഗൂഗിള്‍ മാപ്പില്‍ നിരന്തരമുള്ള അപ്‌ഡേഷന്‍സിനും അധികൃതര്‍ ശ്രദ്ധിക്കാറുമുണ്ട്.

ഇക്കുറി ഇന്ത്യയില്‍ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമായ മൂന്ന് പുതിയ സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളും ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമായിത്തുടങ്ങും.

ബസ് യാത്രാ വിവരങ്ങളും ബസ് വൈകുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും.  ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ പത്തു നഗരങ്ങളിലാണ് സേവനം ബബ്യമാകുക. ട്രെയിന്‍ യാത്രയുടെ തത്സമയ വിവരവും ട്രെയിന്‍ വൈകുമോ, യാത്രചെയ്യുന്ന ട്രെയിന്‍ എവിടെയെത്തി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇതില്‍ അറിയാന്‍ കഴിയും. മൈ ട്രെയിന്‍ ആപ്പിന്റെ സഹായത്തോടെയാണ് ഗൂഗിള്‍ ഈ സേവനം നടപ്പിലാക്കുക. ഓട്ടോറിക്ഷ സേവനം ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലും ബംഗളൂരുവിലുമാണ് ലഭ്യമാകുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More