‘ഒരു തുരുത്തിൻ ഇരുൾ വരമ്പിൻ’; ഉള്ളിൽ തൊട്ട് തൊട്ടപ്പനിലെ ടൈറ്റിൽ ഗാനം

മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന തൊട്ടപ്പനിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ജോബ് കുര്യൻ പാടിയ ‘ ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

തൊട്ടപ്പന്റെ ജീവിതം പറയുന്നതാണ് ഗാനം. ജീവിതപരിസരങ്ങളിലെ കഥാപാത്രങ്ങളെയും ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കണ്ടലും കായലും പ്രണയവും വാത്സല്യവും നിരാശയും എല്ലാമുണ്ട് ഈ ഗാനത്തിൽ. മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.

ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത കവി അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം നൽകിയിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top