ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായ പാലം…!

ഒറ്റ രാത്രികൊണ്ട് സ്വര്‍ണ്ണവും പണവുമൊക്കെ കളവ് പോയി എന്ന് നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍ ഒറ്റരാത്രികൊണ്ട് നദിയ്ക്ക് കുറുകെയുണ്ടായിരുന്ന പാലം അപ്രത്യക്ഷമായെന്ന് പറഞ്ഞാലോ…
അത്ഭുതപ്പെടേണ്ട… സംഭവം റഷ്യയിലാണ്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ഒറ്റ രാത്രി കൊണ്ട് റഷ്യയിലെ 75 അടി നീളമുള്ള പാലമാണ് അപ്രത്യക്ഷമായിരിക്കുന്നത്. റഷ്യയിലെ ആര്‍ട്ടിക്ക് മേഖലയിലെ ഉംബ നദിയുടെ കുറുകെയുള്ള പാലമാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇത് ചെയ്തത് ആരാണെന്നത് അധികൃതര്‍ക്ക് പോലും വ്യക്തമല്ല. പാലത്തിന്റെ കുറച്ചു ഭാഗങ്ങള്‍ നദിയില്‍ കിടക്കുന്നതിനാല്‍ പാലം തകര്‍ന്ന് വീണതായിരിക്കാമെന്ന ചര്‍ച്ചകളുമുണ്ട്. പക്ഷെ അത്തരമൊരു സാധ്യത ഇല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ മോഷ്ടാക്കള്‍ പാലം മുറിച്ച് കൊണ്ടുപോയതാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ മോഷണത്തിന്റെ ഒരു തെളിവ് പോലും അവശേഷിപ്പിച്ചിട്ടില്ല .മേയ് 16ന് റഷ്യയിലെ സമൂഹ്യ മാധ്യമത്തിലാണ് പാലത്തിന്റെ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. കാണാതായ പാലം ഇപ്പോല്‍ റഷ്യയിലാകെ ഒരു സംസാരവിഷയമായി മാറിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here