നടിയായതു കൊണ്ട് വാടക വീട് ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് തപ്സി

സിനിമ നടിയാണെന്ന പേരിൽ കരിയറിൻ്റെ തുടക്ക കാലത്ത് താമസിക്കാൻ വാടക വീടുകൾ കിട്ടാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ബോളിവുഡ് നടി തപ്സി പന്നു. ഒറ്റക്ക് താമസിക്കുന്ന നടിമാർക്ക് ആരും വീട് തരാൻ തയ്യാറായിരുന്നില്ലെന്നും അതൊരു വലിയ പ്രശ്നമായിരുന്നെന്നും തപ്സി പറഞ്ഞു.
‘ഏറ്റവും പ്രശ്‌നം ഒരു വീട് കിട്ടാനായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം. അഞ്ഞൂറ് രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തിയേറ്ററില്‍ കാണും, ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. പക്ഷെ അതേ സ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല’- തപ്‌സി പറഞ്ഞു.
തുടക്കത്തിൽ ഇത് തങ്ങൾക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും തപ്സി പറഞ്ഞു.
ഇപ്പോള്‍ ഹൈദ്രാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്‌സി താമസിക്കുന്നത്. മാതാപിതാക്കള്‍ ഡല്‍ഹിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here