Advertisement

വിജയ് മല്ല്യ ലോകകപ്പ് കാണുന്നുണ്ട്; ചിത്രം പോസ്റ്റ് ചെയ്ത് മകൻ

June 9, 2019
Google News 4 minutes Read

ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായ പ്രമുഖൻ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി. ലണ്ടനിലെ കെന്നിംഗ്‌ടൺ ഓവലിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാനാണ് മല്ല്യ എത്തിയത്. പിതാവിനൊപ്പമുള്ള ചിത്രം മകൻ സിദ്ധാർത്ഥ് മല്ല്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മല്ല്യ സ്റ്റേഡിയത്തിനു പുറത്തു കൂടി നടക്കുന്ന ചിത്രങ്ങൾ വിവിധ വാർത്താ ഏജൻസികളും പുറത്തു വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി വായിപ്പ തട്ടിപ്പ് നടത്തി രാജ്യം കടന്ന കേസില്‍ ഇന്ത്യ തേടുന്നയാളാണ് മല്ല്യ. മല്ല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ നേരത്തെ ലണ്ടന്‍ കീഴ്കോടതി വിധിച്ചിരുന്നു. ഇതിലെ നടപടികള്‍ ബ്രിട്ടീഷ് ഭരണകൂടം ഇനിയും പൂര്‍ത്തിയാക്കുവാനുണ്ട്. 2016 മാര്‍ച്ച് 2നാണ് മല്ല്യ ഇന്ത്യയില്‍ നിന്നും കടന്നത്.


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here