Advertisement

മഴ; അവധി ചോദിച്ച് നിരവധി ഫോൺ വിളികൾ വരുന്നുണ്ടെന്ന് കളക്ടർ അനുപമ

June 10, 2019
Google News 0 minutes Read

സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്ന് തൃശൂർ കളക്ടർ അനുപമ ഐഎഎസ്. ഇത്തരം കോളുകള്‍ നിരന്തരം വരുമ്പോള്‍ അടിയന്തരാവശ്യങ്ങള്‍ക്കായി വിളിക്കുന്നവര്‍ക്ക് കോള്‍ ലഭിക്കാതെ വരുന്നുണ്ടെന്ന് കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പരിഭാഷ:

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് കലക്ട്രേറ്റിലേക്കെത്തുന്നത്. അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്, അതുണ്ടെങ്കില്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും. നിങ്ങളെ അപകടത്തിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.

പക്ഷേ ഇത്തരം ആവശ്യങ്ങള്‍ക്കായി നിരന്തരമുള്ള കോളുകള്‍ വരുന്നത് മൂലം വളരെ ഗൗരവമേറിയ വിഷയങ്ങള്‍ അറിയിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്. കാണാതായ ആളുകളെക്കുറിച്ചോ മഴക്കാല അപകടങ്ങളെക്കുറിച്ചോ ഉള്ള കോളുകള്‍ ഞങ്ങളിലേക്കെത്താതെ പോകുന്നു.

ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഞങ്ങളെ വിളിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തവും ഉണ്ടെന്ന് ഓര്‍മ്മിക്കുക. മഴക്കെടുതി മൂലം അപകടത്തില്‍പ്പെട്ട ഒരാളുടെ 30 സെക്കന്‍ഡ് പോലും വിലപ്പെട്ടതാണ്. അതുകൊണ്ട് ഇനി അവധിക്ക് വേണ്ടി വിളിക്കുമ്പോള്‍, അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസ്സമാകാതിരിക്കാന്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here