Advertisement

പ്രശസ്ത കന്നട സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിന് വിട

June 10, 2019
Google News 1 minute Read

പ്രശസ്ത കന്നട സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമായിരുന്നു അന്ത്യം. 81വയസ്സായിരുന്നു. ജ്ഞാന പീഠം, പത്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. . കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാനുമായിരുന്നു.

ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം നാടക രംഗത്ത് ഏറെ പ്രശസ്തനായിരുന്നു. 1938-ല്‍ മുംബൈയിലായിരുന്നു ജനനം. പഠനകാലത്ത് തന്നെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കര്‍ണാട്. യയാതി, തുഗ്ലക്, നാഗമണ്ഡല എന്നീ പ്രശസ്ത മായ നാടകങ്ങളുടെ രചയ്താവ് എന്ന നിലയിലും കര്‍ണാട് ഏറെ ജനശ്രദ്ധയാര്‍ജിച്ചിരുന്നു.

ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍്രൈബറ്റ് സ്‌കോളറുമായിരുന്നു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മാദ്യമ പ്രവര്‍ത്തകര്‍ക്കും എഴുത്തു കാര്‍ക്കും വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here