നവ വാര്‍ത്ത മാധ്യമ രംഗത്ത് പുത്തന്‍ ആശയവുമായി മൈമോ ലൈവ് ആപ്ലിക്കേഷന്‍

നവ മാധ്യമ രംഗത്ത് വ്യത്യസ്ത ആശയവുമായി തൃശൂര്‍ സ്വദേശികള്‍. ലോകമെമ്പാടുമുള്ള ജനങ്ങളെ സാമൂഹ്യമാധ്യമങ്ങള്‍ കീഴടക്കുമ്പോള്‍ അതില്‍ വ്യത്യസ്തത തേടുകയാണ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫിര്‍ദൗസും സുഹൃത്തുക്കളും.

വാര്‍ത്തകളെ വ്യത്യസ്ത രീതിയില്‍ ആളുകളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ് പ്ലാറ്റ് ഫോമില്‍  നിര്‍മ്മിച്ച ആപ്ലിക്കേഷനാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. വാര്‍ത്തകളുടെ ആധികാരികത ഉള്‍ക്കൊണ്ട് അതിവേഗം ഇ- റീഡറില്‍മാരിലേക്ക് എത്തിക്കുകയാണ് മൈമോ ലൈവ് ആപ്ലിക്കേഷനിലൂടെ ഇവര്‍.

ഉപഭോക്താക്കള്‍ക്കും തങ്ങളുടെ വാര്‍ത്തകള്‍ മൈമോ ആപ്പിലൂടെ ഷെയര്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല, ആപ്ലിക്കേഷന്റെ ഓരോ രജിസ്‌റ്റേര്‍ഡ് യൂസര്‍ക്കും വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ മൈമോ കോയിനുകളും ലഭിക്കും. ഇപ്രകാരം ലഭിക്കുന്ന കോയിനുകള്‍ ഉപയോഗിച്ച് ഇഷ്ടപെട്ട വസ്തുക്കള്‍ വാങ്ങാനുള്ള ഷോപ്പിങ് ഓപ്ഷനും ആപ്ലിക്കേഷനിലുണ്ട്. രണ്ടു തരം കോയിനുകളാണ് ഇത്തരത്തില്‍ ആപ്ലിക്കേഷനില്‍ നിന്ന് ലഭിക്കുക. ഷെയര്‍ ചെയ്യുന്നതിലൂടെ സില്‍വര്‍ കോയിനുകളും, ആപ്ലിക്കേഷന്‍ റഫറന്‍സ് കോഡുപയോഗിച്ച് മറ്റുള്ളവരെക്കൊണ്ട് ഷെയര്‍ ഡൗണ്‍ ലോഡ് ചെയ്യിക്കുമ്പോള്‍ ഗോള്‍ഡ് കോയിനും.

ഗോള്‍ഡ് കോയിനുകള്‍ ഉപയോഗിച്ച് സൗജന്യ ഷോപ്പിങും സാധിക്കും. ലൈവ് ബിഡിങ് ആണ് മൈമോ ആപ്പിന്റെ മറ്റൊരു പ്രത്യേകത. ലൈവ് ബിഡിങ്ങില്‍ പങ്കെടുത്ത് ആകര്‍ഷകമായ സൗജന്യ ഉല്‍പന്നങ്ങളും സ്വന്തമാക്കാം. പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത ഓ ടി പി വെരിഫിക്കേഷനിലൂടെ ഏതൊരാള്‍ക്കും മൈമോ ലൈവ് ആപ്പില്‍ അക്കൗണ്ട് തുടങ്ങാം. ഇതിനോടകം 28000 ഓളം ഡൗണ്‍ലോഡേഴ്‌സ് ആപ്ലിക്കേഷനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More