ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽഡിഎഫ് വിലയിരുത്തൽ

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽഡിഎഫ് യോഗത്തിൽ വിലയിരുത്തൽ. ശബരിമലയിലെ നിലപാട് വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വനിതാ മതിലിന് തൊട്ടടുത്ത ദിവസം യുവതികൾ മല ചവുട്ടിയത് സ്ത്രീ വോട്ടുകൾ നഷ്ടപ്പെടുത്തിയെന്നും ഇടത് മുന്നണി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്.

പൊലീസ് നടപടികൾ വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വിശ്വാസികളെ തിരികെയെത്തിക്കണമെന്നും യോഗം വിലയിരുത്തി. ശബരിമല വിഷയം പരമ്പരാഗതമായി വോട്ടു ചെയ്തിരുന്നവരെ അകറ്റി. എൽജെഡിയാണ് ഇതു സംബന്ധിച്ച വിമർശനം ഉന്നയിച്ചത്. ഘടക കക്ഷികൾ കടുത്ത വിമർശനമാണ് യോഗത്തിൽ ഉയർത്തിയത്.

സീറ്റുകൾ സിപിഐഎം-സിപിഐ പങ്കിട്ടെടുത്തെന്ന പ്രചാരണവും തെരഞ്ഞെടുപ്പിൽ വിനയായി. മോദിക്കെതിരായ വിധിയെഴുത്ത് യുഡിഎഫിന് തുണയായെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സർക്കാർ പ്രവർത്തനം വിലയിരുത്താൻ എൽഡിഎഫ് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More