പൊക്കം കുറഞ്ഞവർക്കായി ‘പെരിസ്കോപ്പിക്ക് ഗ്ലാസ്’; യുവ ഡിസൈനറുടെ ആശയം ചർച്ചയാകുന്നു

പൊക്കമില്ലാത്തത് ഒരു കുഴപ്പമൊന്നുമ്നല്ല. പക്ഷേ, പൊക്കമില്ലായ്മ മൂലം ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ടെന്നത് സത്യമാണ്. തീയറ്ററിലോ അല്ലെങ്കിൽ ഏതെങ്കിലും സ്റ്റേജ് പരിപാടികൾക്കോ എന്നു വേണ്ട ഏതെങ്കിലുമൊകെ പൊതു പരിപാടികൾക്കു പോകുമ്പോൾ പൊക്കമില്ലായ്മ വില്ലനാവാൻ സാധ്യതയുണ്ട്. മുന്നിലുള്ളവരുടെ തല പലപ്പോഴും കാഴ്ച മറയ്ക്കും. എന്നാൽ ഒരു ഡിസൈനർ അതിനൊരു പരിഹാരവുമായി രംഗത്തു വന്നിരിക്കുകയാണ്.
ലണ്ടൻ സ്വദേശിയായ ഡൊമിനിക് വിൽകോക്സ് ആണ് പൊക്കമില്ലാത്തവർക്ക് കാഴ്ച മറയാതിരിക്കാനുള്ള ഐഡിയയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പെരിസ്കോപ്പിക്ക് കണ്ണടയാണ് ഡൊമിനിക്കിൻ്റെ കണ്ടുപിടുത്തം. സാധാരണ ഒരു കണ്ണടയിൽ അധികമായി മൂന്ന് കണ്ണാടികൾ ഘടിപ്പിച്ചാണ് ഡൊമിനിക്ക് ഇത് പുറത്തിറക്കിയിരിക്കുന്നത്.
കണ്ണടയോടു ചേർന്ന് ഒരു ജോഡി കണ്ണാടികൾ 45 ഡിഗ്രി ചെരിവിൽ മുകളിലേക്ക് തിരിച്ചു വെച്ചിരിക്കുന്നു. കണ്ണടയുടെ മധ്യഭാഗത്തു നിന്നും ഒരടി നീളമുള്ള ഒരു കമ്പി മുകളിലേക്ക് ഘടിപ്പിച്ചിരിക്കുന്നു. ആ കമ്പിയുടെ അറ്റത്ത് ഒരു വലിയ കണ്ണാടി 45 ഡിഗ്രി ചേരിവിൽ താഴേക്ക് തിരിച്ചു വെച്ചിരിക്കുന്നു. ഇതാണ് പെരിസ്കോപ്പിക് ഗ്ലാസ്.
സംഭവം പുറത്തിരങ്ങിയെങ്കിലും ഇതു വരെ വില്പനയ്ക്ക് തയ്യാറായിട്ടില്ല. ലണ്ടനിലെ ഒരു എക്സിബിഷനിൽ പ്രദർശനം കഴിഞ്ഞ കണ്ണട ഏറെ വൈകാതെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here