ജമ്മുകാശ്മീരിൽ വീണ്ടും ഭീകരാക്രമണം; മൂന്ന് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്‌നാഗ് ജില്ലയിലുണ്ടായ ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാൻമാർ വീരമ്യതു വരിച്ചു. രണ്ട്‌ ജവാൻമാർക്ക്  പരിക്കേറ്റിട്ടുണ്ട്.  ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. റോഡിലൂടെ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. സ്ഥലത്ത്  ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ ഉമർ മുജാഹിദ്ദീൻ ഏറ്റെടുത്തിട്ടുണ്ട്.

Top