പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

പ്രശസ്ത തിമില വിദ്വാൻ അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. 67 വയസ്സായിരുന്നു. 15 വർഷമായി തൃശൂർ പൂരം മേള പ്രമാണിയാണ്.  മഠത്തിൽ വരവിന്റെ അമരക്കാരനായിരുന്നു. ഒരാഴ്ചയായി എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. തൃശൂർ അന്നമനട പടിഞ്ഞാറേ മാരാത്ത് കുടുംബാംഗമാണ്.

കേരള കലാമണ്ഡലത്തിൽ തിമില പരിശീലനത്തിനുള്ള ആദ്യ ബാച്ചിലെ അംഗമായിരുന്ന പരമേശ്വര മാരാർ പിന്നീട് അധ്യാപകനായും കലാമണ്ഡലത്തിലെത്തി. തിമിലയിൽ ഏറെ ശിഷ്യൻമാർ ഇദ്ദേഹത്തിനുണ്ട്. പല്ലാവൂർ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അന്നമനട പരമേശ്വര മാരാർക്ക് ലഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More