Advertisement

ബള്‍ക്ക് മെസേജ് അയക്കുന്നവര്‍ സൂക്ഷിച്ചോളൂ… ഡിസംബര്‍ ഏഴ് മുതല്‍ വാട്സ് ആപ്പ് നിയമനടപടിയ്‌ക്കൊരുങ്ങുന്നു

June 12, 2019
Google News 0 minutes Read

വാട്‌സ്ആപ്പ് നല്ലൊരു സന്ദേശ വാഹകന്‍ എന്നുള്ളത് ശരി തന്നെ. എന്നാല്‍ പലപ്പോഴും മെസേജുകളുടെ അതിപ്രസരം ചിലപ്പോഴെങ്കിലും നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇത്തരത്തില്‍ മെസേജ് അയക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് വാട്‌സ് ആപ്പ്.

സന്ദേശങ്ങള്‍ അയ്ക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ബള്‍ക്ക് മെസേജ് അയക്കുന്നവര്‍ക്കുമെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് വാട്‌സ്ആപ്പ് അധികൃതര്‍.
ഡിസംബര്‍ ഏഴ് മുതലാണ് വാട്‌സ് ആപ്പ്് ബള്‍ക്ക് മെസേജ് സംവിധാനങ്ങള്‍ക്ക് നേരെ പിടിമുറുക്കിത്തുടങ്ങുക.

മാര്‍ക്കറ്റിങ് സ്ഥാപനങ്ങളുള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറുന്നതിന് വ്യാപകമായി വാട്‌സ് ആപ്പിനെ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ ഒരേ സമയം അയക്കാന്‍ കഴിയുന്ന മെസേജുകളുടെ എണ്ണം വാട്‌സ് ആപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ കമ്പനിയുടെ നിയമം മറികടന്ന് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ബള്‍ക്ക് മെസേജുകള്‍ അയക്കുകയാണ്.

എന്നാല്‍ ഇതവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തി വിലക്കേര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവുന്നത്.  മാത്രമല്ല, വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കായി വാട്സാപ്പ് ബിസിനസ് എന്ന സംവിധാനമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here