സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ കാനം രാജേന്ദ്രന് വിമർശനം

പൊലീസ് മെട്രോപൊളിറ്റൻ കമ്മീഷ്ണറേറ്റുകൾക്ക് മജിസ്റ്റീരിയൽ അധികാരം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ കാനം രാജേന്ദ്രന് വിമർശനം. ഇന്നലെ ചേർന്ന ഇടത് മുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാത്തതിനാണ് വിമർശനം. വിഷയത്തിൽ സിപിഐ, സിപിഐഎം സെക്രട്ടറി തല ചർച്ച നടത്തുമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.

നയപരമായ കാര്യത്തിൽ ചർച്ച അനിവാര്യമാണെന്ന് സിപിഐ എക്‌സിക്യുട്ടീവിൽ ആവശ്യം ഉയർന്നു. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ നിയമസഭാകക്ഷി നേതാവും, റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാൻ ചേർന്ന സിപിഐ സംസ്ഥാന നേതൃയോഗം പുരോഗമിക്കുകയാണ്.സിപിഐ സംസ്ഥാന കൗൺസിൽ നാളെയും തുടരും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top