നീരവ് മോദിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

പിഎൻബി വായ്പ്പ തട്ടിപ്പകേസിൽ ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നാലാംവട്ടവും അപേക്ഷ തള്ളിയത്.
തെളിവ് നശിപ്പിച്ചതും രാജ്യം വിടാനുള്ള സാധ്യത അടക്കമുള്ള കാര്യങ്ങൾ ചൂണ്ടി കാണിച്ചാണ് കോടതി അപേക്ഷ തള്ളിയത്.നീ രവിനെതിരെ ഇന്ത്യ ചുമത്തിയ കുറ്റങ്ങൾ അതീവ ഗൗരമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. നേരെത്തെ മൂന്ന് തവണ വെസ്റ്റ് മിനിസ്റ്റർ കോടതി നീരവിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. റിമാൻഡിൽ കഴിയുന്ന നീരവ് മോദി ലണ്ടനിലെ വാൻഡ്‌സ് വർത്ത് ജയിലിലാണ് കഴിയുന്നത്.
മാർച്ച് 19നാണ് നീരവ് ലണ്ടനിൽ സ്‌കോട്ട്‌ലൻഡ് യാർഡിന്റെ അറസ്റ്റിലായത്. നീരവ് മോദിക്കെതിരേ എൻഫാഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജയിൽ ലണ്ടൻ കോടതി വാറന്റ്് പുറപ്പെടുവിച്ചതിനെ തുടർന്നായിരുന്നു അറസറ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here