ആഷസിനു വേണ്ടി ലോകകപ്പ് കുരുതി കഴിച്ചു?; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനം

ലോകകപ്പ് ക്രിക്കറ്റ് മഴയിൽ മുങ്ങിയിരിക്കുകയാണ്. മൂന്നു മത്സരങ്ങൾ ഇതു വരെ മഴമൂലം ഉപേക്ഷിച്ചപ്പോൾ ഒരു കളി ഭാഗികമായി മുടങ്ങി. ഇന്ന് ഇന്ത്യ-ന്യൂസിലൻഡ് മത്സരവും മഴ മൂലം ഉപേക്ഷിക്കുമെന്ന നിലയിലാണ്. ഇംഗ്ലണ്ടിൽ മഴ നടക്കുന്ന കാലാവസ്ഥ നോക്കി ക്രിക്കറ്റ് ലോകകപ്പ് സ്ഥാപിച്ച ഐസിസിക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ഇതിനിടെ ആഷസിനു വേണ്ടി ലോകകപ്പ് കുരുതി കഴിച്ചു എന്നാരോപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ആരാധകരുടെ വിമർശനങ്ങൾ നേരിടുന്നുണ്ട്.
വർഷത്തിൻ്റെ രണ്ടാം പകുതിയിൽ കാലാവസ്ഥ ക്രിക്കറ്റിന് ഏറെ അനുകൂലമാകുമെന്ന് അറിയാമായിരുന്നിട്ടും ലോകകപ്പ് ഇപ്പോൽ തന്നെ നടത്താൻ തീരുമാനിച്ചത് ആഷസിനു വേണ്ടിയാണെന്നാണ് ആരാധകർ പറയുന്നത്. ഓഗസ്റ്റിലാണ് ആഷസ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇംഗ്ലണ്ട്-ഓസ്ട്രേലിയ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സവിശേഷവും അഭിമാന പ്രശ്നവുമായ ആഷസ് സീരീസിനു വേണ്ടി മറ്റ് രാജ്യങ്ങളിലെ ആരാധകരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് കുരുതി കൊടുത്തെന്ന ആരോപണങ്ങൾ ശക്തമായി ഉയരുകയാണ്.
എന്നാൽ, ബ്രിട്ടണിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ അനുസരിച്ച് ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കാറുള്ളത്. മറ്റു മാസങ്ങളിലൊക്കെ ഏതാണ്ട് ഒരേ കാലാവസ്ഥയാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ സാധാരണയായി കുറവ് മഴയാണ് ബ്രിട്ടണിൽ ലഭിക്കാറുള്ളത്. ഫെബ്രുവരിയിലാണ് ഏറ്റവും കുറവ് മഴ.
ഇതൊക്കെ പരിഗണിച്ചാണ് ജൂൺ, ജൂലൈ മാസങ്ങളിൽ ലോകകപ്പ് നടത്താൻ തീരുമാനിച്ചതെന്ന് ഐസിസി അറിയിച്ചിരുന്നു. എന്നാൽ തുടർച്ചയായി മഴ മൂലം മത്സരങ്ങൽ ഉപേക്ഷിക്കപ്പെടുമ്പോൾ ആരാധകരുടെ ആശങ്ക അധികരിക്കുകയാണ്.

ലണ്ടനിലെ കാലാവസ്ഥയുടെ ഗ്രാഫ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here