‘ഇത് ചരിത്ര നിഷേധം’; വൈറസിൽ പിണറായി വിജയനെ പരാമർശിക്കാത്തതിനെതിരെ ഹരീഷ് പേരടി

നിപ കാലത്തെ അതിജീവനം പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിക്കാത്തത് ചരിത്ര നിഷേധമെന്ന് നടൻ ഹരീഷ് പേരടി. വരും തലമുറയോട് ചെയ്യുന്ന അനീതിയാണിതെന്നും ഹരീഷ് പറഞ്ഞു.

പിണറായി വിജയനെ മറന്ന് കേരള ജനതക്ക് ഒരു നിപ കാലവും പ്രളയ കാലവും ഓർക്കാൻ സാധിക്കില്ല. മഹാരാജാസിലെ എസ്എഫ്‌ഐക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുകയെന്നും ഹരീഷ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല… ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്… വരും തലമുറയോട് ചെയ്യുന്ന അനീതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും ….ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തുകൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ…മഹാരാജാസിലെ എസ്എഫ്‌ഐക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക ….നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More