Advertisement

കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ഐജി വിജയ് സാക്കറെ ചുമതലയേറ്റു

June 13, 2019
Google News 0 minutes Read

കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ഐ.ജി വിജയ് സാക്കറെ ചുമതലയേറ്റു. കൊച്ചിയിൽ നിന്ന് സ്ഥലം മാറിപോകുന്ന എസ്.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. കൊച്ചിയിൽ പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ചതിന് പിന്നാലെയാണ് സാക്കറെയുടെ നിയമനം.

മജിസ്റ്റീരിയൽ പദവിയോടെയാണ് സാക്കറെയെ കമ്മിഷണറായി നിയമിച്ചിരിക്കുന്നത്. കമ്മീഷണറേറ്റ് പൊലീസിന്റെ പ്രവർത്തനത്തിന് കൂടുതൽ ഗുണകരമാകുമെന്ന് വിജയ് സാക്കറെ പ്രതികരിച്ചു. എന്നാൽ പൊലീസ് കമ്മീഷണറേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവാദം നിലനിൽക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here